---
title: "നാദാപുരത്ത് കോടതിയിൽ സാക്ഷിമൊഴി നൽകാനെത്തിയ യുവതിക്ക് നേരെ ഭീഷണി; പ്രതികൾക്കെതിരെ കേസ്"
english_title: "Woman threatened after coming to testify in court"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/362661/Woman-threatened-after -coming-to-testify-in-court"
published_at: "2026-05-30T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16693116406_police.1697912334.jpg"
keywords: ["Latest News", "Nadapuram News", "Threat", "Case"]
---

# നാദാപുരത്ത് കോടതിയിൽ സാക്ഷിമൊഴി നൽകാനെത്തിയ യുവതിക്ക് നേരെ ഭീഷണി; പ്രതികൾക്കെതിരെ കേസ്

> **Lead Summary:** **നാദാപുരം: [ **കോടതിയിൽ സാക്ഷിമൊഴി നൽകാൻ എത്തിയ യുവതിയെ കേസിലെ പ്രതികൾ പൊതുറോഡിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതായി പരാതി.

## Article Content

**നാദാപുരം: [ **കോടതിയിൽ സാക്ഷിമൊഴി നൽകാൻ എത്തിയ യുവതിയെ കേസിലെ പ്രതികൾ പൊതുറോഡിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതായി പരാതി.

കായണ്ണ സ്വദേശിനിയായ പടയാട്ട് പൊയിൽ ഷിഫാന (25) ന് നേരെയാണ് അതിക്രമമുണ്ടായത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിക്ക് മുൻവശമുള്ള റോഡിൽ ഇന്നലെ ഉച്ചയ്ക്ക് 1.50 ഓടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

കോടതിയിൽ നിലവിലുള്ള ഒരു കേസിൽ സാക്ഷി പറയുന്നതിനായി എത്തിയതായിരുന്നു ഷിഫാന. തങ്ങൾക്കെതിരെ സാക്ഷിമൊഴി നൽകുന്നതിലുള്ള വിരോധം വെച്ചാണ് കേസിലെ ഒന്നാം അബ്ദുല്ലയും, ഭാര്യയും ചേർന്ന് തങ്ങളെ വഴിയിൽ തടഞ്ഞുവെച്ചതെന്ന് യുവതി പരാതിയിൽ വ്യക്തമാക്കുന്നു.

പരസ്യമായി വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/362661/Woman-threatened-after -coming-to-testify-in-court)